സ്കൂട്ടർ അപകടത്തിൽപെട്ട് യുവാവ് മരിച്ചു

മഞ്ചേരി: സ്കൂട്ടറിൽ മറ്റൊരു വാഹനം തട്ടി മറിഞ്ഞ് തലയടിച്ച് വീണ യുവാവ് മരിച്ചു. മഞ്ചേരി താണിപ്പാറ സ്വദേശിയും ഹാഫ് കിടങ്ങഴിയിൽ തമസക്കാരനുമായ കോർമത്ത് സത്താറി‍​െൻറ മകൻ നസീർ എന്ന കുഞ്ഞാണി (28) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.45 ഒാടെ പുല്ലൂർ അത്താണിക്കലിലാണ് അപകടം. അപകടം വരുത്തിയ വാഹനം നിർത്താതെ പോയതായി ആശുപത്രിയിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഗുഡ്സ് ഒാട്ടോറിക്ഷയിൽ പഴങ്ങൾ കൊണ്ടുപോയി വിൽപന നടത്തുന്ന ജോലിയായിരുന്നു. മാതാവ്: സഫിയ. ഭാര്യ: നാജിയ. മക്കൾ: അദ്നാൻ, അർഷിദ. സഹോദരങ്ങൾ: അറസു, റിയാസ്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.