കുഴൽമന്ദം: കലി തുള്ളി പെയ്യേണ്ട കർക്കടകം ഓർമ മാത്രമായി മാറിയപ്പോൾ കതിർ വരുന്ന പാടങ്ങൾ വരൾച്ചയിലേക്ക് നീങ്ങുന്നു. വെള്ളം പമ്പ് ചെയ്ത് വിള എടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ കർഷകർ. ഇതോടെ കടം വാങ്ങി കൃഷിയിറക്കിയ കർഷകർ വിള കൊയ്തെടുക്കാൻ കഴിയുമോെയന്ന ആശങ്കയിലാണ്. കുഴൽമന്ദം മേഖലയിലെ പാടങ്ങളിലെ വെള്ളം അനുദിനം കുറഞ്ഞതോടെ വെള്ളത്തിനായി കർഷകർ നെട്ടോട്ടത്തിലാണ്. പാടങ്ങളിൽ കതിർ നിരക്കുന്ന സമയമാണിപ്പോൾ. ഈ സമയത്ത് ആവശ്യത്തിന് വെള്ളമില്ലങ്കിൽ വിളവിനെ കാര്യമായി ബാധിക്കും. പല കർഷകരും കുളം, തോട്, മറ്റ് ജലാശങ്ങളിൽനിന്ന് ജലം പമ്പ് ചെയ്താണ് വെള്ളമെത്തിക്കുന്നത്. വെയിലിെൻറ കാഠിന്യം കൂടിയാൽ ജലാശയങ്ങളിലെ വെള്ളവും വറ്റിവരളുന്ന അവസ്ഥയാണ്. മഴകുറഞ്ഞു; ചീര കൃഷിയിറക്കിയ കർഷകർ പ്രതിസന്ധിയിൽ വടവന്നൂർ: മഴകുറഞ്ഞത് ചീര കൃഷിയിറക്കിയ കർഷകർക്ക് തിരിച്ചടിയായി. മഴ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഹ്രസ്വ വിളയായ ചീരകൃഷിയിലിറങ്ങിയ വടവന്നൂർ, പല്ലശ്ശന, കൊല്ലങ്കോട്, കൊടുവായൂർ പഞ്ചായത്തുകളിലെ നാൽപ്പതിലധികം കർഷകരാണ് പ്രതിസന്ധിയിലായത്. ഒരു കർഷകൻ ശരാശരി ഒരേക്കറാണ് കൃഷിയിറക്കിയത്. കൃഷിവകുപ്പിെൻറ സഹായത്തോടെ കൃഷിയിറക്കിയവരുമുണ്ട്. കുളങ്ങളിലും ജലസേചനത്തിന് വെള്ളമില്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ജലസേചനത്തിന് കൂടുതൽ വെള്ളം ആവശ്യമായി വരുന്ന ചീര പോലുള്ള വിളകൾ വെള്ളമില്ലാതെ വാടിക്കരിയാൻ തുടങ്ങിയിട്ടുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള കുഴൽകിണറുകളിൽനിന്ന് വെള്ളം ഉപയോഗിക്കുന്ന കർഷകരുമുണ്ട്. ഒരാഴ്ച്ചക്കകം മഴയുണ്ടായില്ലെങ്കിൽ ചീരകൃഷി പൂർണമായും നഷ്ടത്തിലാകുമെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.