അവഗണനയിലും കുളിസങ്കേതമായി കോരങ്ങാട്ടുകുളം

പുലാമന്തോൾ: അവഗണനയിലും കുളിസങ്കേതമായി കുരുവമ്പലത്തെ കോരങ്ങാട്ടുകുളം ജനശ്രദ്ധയാകർഷിക്കുന്നു. വാഹനങ്ങളിലും മറ്റുമായി ദിനംപ്രതി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് കോരങ്ങാട്ടുകുളം തേടിയെത്തുന്നത്. വിശാലമായ ഒതുക്കുകളോടുകൂടിയ കുളത്തിൽ സ്ത്രീകൾക്ക് പ്രത്യേകം സ്ഥലസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും വെള്ളംവറ്റാത്ത കുളത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. കുരുവമ്പലം കോരങ്ങാട് ഭാഗത്ത് വർഷം തോറും മൂന്നു വിളവെടുപ്പ് നടത്തിയിരുന്നതും കോരങ്ങാട് കുളത്തെ ആശ്രയിച്ചായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ജില്ല പഞ്ചായത്തി​െൻറ ഫണ്ട് ഉപയോഗിച്ച് ചുറ്റുപാടും പടുത്തുയർത്തുകയും വിശാലമായ പടവുകൾ പണിയുകയും ചെയ്തതോടെയാണ് കൊടുംവേനലിൽ പോലും ഇതര പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഇവിടെയെത്തിയത്. എന്നാൽ ഇത്തവണത്തെ വേനലിനൊടുവിൽ കുളം വൃത്തിയാക്കുകയോ പരിസരങ്ങളിലെ പൊന്തക്കാടുകൾ വെട്ടിമാറ്റുകയോ ചെയ്തിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. കുളത്തിലെ വിശാലമായ പടവുകളിൽ പോലും പൊന്ത കെട്ടിയത് കാരണം ഒരു ഭാഗത്ത് നിന്ന് മാത്രമാണ് കുളിക്കാനും അലക്കാനും കഴിയുന്നത്. ഇതോടെ വിശാലമായ പടവുകളിലൂടെ കുളത്തിലേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പൊന്തകെട്ടികിടക്കുന്ന പടവുകളിൽ ഇഴജീവികൾ വന്നുകൂടാനും സാധ്യതയേറെയാണ്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ കുളിക്കാനും അലക്കാനുമെത്തുന്ന കോരങ്ങാട്ടുകുളത്തി​െൻറ പടവുകളും പരിസരവും വൃത്തിയാക്കാൻ ബന്ധപ്പെട്ടവർ നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. (പടം കുളിസങ്കേതമായ കോരങ്ങാട്ടുകുളം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.