കഞ്ചാവുമായി ബസ് ഡ്രൈവർ പിടിയിൽ

പൂക്കോട്ടുംപാടം: കഞ്ചാവുമായി ബസ് ഡ്രൈവറെ പൊലീസ് പിടികൂടി. ചുള്ളിയോട് പൊന്നാംക്കല്ല് സ്വദേശി കുണ്ടന്‍തൊടിക അനീഷിനെയാണ് (32) പൂക്കോട്ടുംപാടം എസ്.ഐ എസ്. അമൃത് രംഗനും സംഘവും പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് എേഴാടെയാണ് പൂക്കോട്ടുംപാടം ഹൈസ്കൂള്‍ ജങ്ഷനില്‍വെച്ച് 25 ഗ്രാം കഞ്ചാവുമായി ഇയാളെ പോലീസ് പിടികൂടിയത്. നിലമ്പൂർ-കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ് അനീഷ്‌. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇയാൾക്കെതിരെ പെരിന്തൽമണ്ണ പൊലീസ് സറ്റേഷനിൽ വാറൻറുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.