വള്ളിക്കുന്ന്: ഒലിപ്രംകടവില്‍നിന്ന് കാഞ്ഞിരപ്പൊറ്റ വഴി കോട്ടക്കടവ് റോഡുമായി ബന്ധിപ്പിച്ച് നിര്‍മിച്ച പുഴയോര റോഡില്‍ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടിയായില്ല. കടലുണ്ടി പുഴയോട് ചേര്‍ന്നുള്ള റോഡിന് ഭിത്തി നിര്‍മിക്കുമെന്ന അധികൃതരുടെ വാഗ്ദാനം വാക്കിലൊതുങ്ങി. എസ്. ശര്‍മ ഫിഷറീസ് മന്ത്രിയായിരിക്കെയാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കടലുണ്ടി പുഴയോരത്തുകൂടി റോഡ് നിര്‍മിച്ചത്. കാഞ്ഞിരപ്പൊറ്റ കഴിഞ്ഞുള്ള 400ഓളം മീറ്റര്‍ ദൂരത്താണ് ഭിത്തിയൊരുക്കേണ്ടത്. ഗതാഗതം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷത്തിലധികം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ മാത്രം ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കടലുണ്ടി, കോട്ടക്കടവ് എന്നിവിടങ്ങളില്‍നിന്ന് ഒലിപ്രംകടവിലേക്കും തിരിച്ചും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ആഴക്കൂടുതലുള്ള സ്ഥലങ്ങളിലാണ് ഭിത്തി ഒരുക്കേണ്ടത്. നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കാലവര്‍ഷ സമയത്തും വേലിയേറ്റ സമയത്തും കടലുണ്ടി പുഴയില്‍ വെള്ളം ഉയരുന്നതും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.