മഞ്ചേരി: ഏറനാടിന്‍െറ സിരാകേന്ദ്രമായ മഞ്ചേരി നഗരത്തെ മാലിന്യക്കൂമ്പാരങ്ങളില്‍നിന്ന് രക്ഷിക്കുന്നതിനുള്ള ജനകീയ മുന്നേറ്റത്തിന്‍െറ ഒന്നാംഘട്ടം പൂര്‍ത്തിയായി. വേങ്ങേരിയിലെ നിറവിന്‍െറ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് പദ്ധതിക്ക് പിന്നില്‍. ‘മാനിസ മഞ്ചേരി ’ പദ്ധതി പ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ നഗരപ്രദേശത്തെ ഏഴ് വാര്‍ഡുകളിലുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ എട്ട് ലോഡ് മാലിന്യങ്ങള്‍ കയറ്റി അയക്കാനായി. രാവിലെ എട്ടിന് വാര്‍ഡ് കേന്ദ്രങ്ങളില്‍ മാലിന്യശേഖരണത്തിന്‍െറ ഉദ്ഘാടനങ്ങള്‍ നടന്നു. തുടര്‍ന്ന് 11 വരെ വീട്, പരിസരം, പൊതു സ്ഥലം എന്നിവിടങ്ങളിലെ മാലിന്യശേഖരണവും തുടര്‍ന്ന് പ്ളാസ്റ്റിക് നിര്‍മിതമായ അജൈവ വസ്തുക്കള്‍, മണ്ണില്‍ ലയിക്കാത്ത പാഴ്വസ്തുക്കള്‍, ബള്‍ബുകളും കുപ്പികളും എന്നിങ്ങനെ മൂന്നായി തരംതിരിച്ച് സഞ്ചികളിലാക്കി തുന്നിക്കെട്ടി. പിന്നീട് വാര്‍ഡുതലത്തില്‍ ലോറികളിലേക്ക് കയറ്റി. രാത്രി എട്ടോടെ എട്ട് ലോറികളിലായി കോയമ്പത്തൂരിലേക്ക് വിട്ടു. ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍ മാലിന്യങ്ങളും വഹിച്ചുകൊണ്ടുള്ള വാഹനയാത്രക്ക് പച്ചക്കൊടി കാണിച്ചു. കണ്‍വീനര്‍ കെ.കെ. പുരുഷോത്തമന്‍, ‘നിറവ്’ പ്രതിനിധി ബാബു പറവത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.