മിന്നല്‍; വ്യാപകനാശം

വാഴക്കാട്: തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപകനാശം. വാഴക്കാട്ട് വീട് ഭാഗികമായി തകരുകയും വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. അനന്തായൂര്‍ മുടപ്പിലാശ്ശേരി പുറായ ചന്ദ്രന്‍െറ വീടാണ് മിന്നലേറ്റ് തകര്‍ന്നത്. പുലര്‍ച്ചെ 5.20നാണ് സംഭവം. വായനമുറിയിലുണ്ടായിരുന്ന മകളും അടുക്കളയിലുണ്ടായിരുന്ന ഭാര്യയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മിന്നല്‍പിണറിന്‍െറയും ശക്തമായ ഇടിയുടെയും ആഘാതത്തില്‍നിന്ന് വീട്ടുകാര്‍ ഇനിയും പൂര്‍ണമായി മുക്തരായിട്ടില്ല. വീട്ടിലെ ഡൈനിങ് റൂം, മൂന്ന് ബെഡ് റൂം എന്നിവ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ടി.വി സെറ്റ് തകര്‍ന്ന് ചിതറി. ഫാനുകള്‍, ബള്‍ബുകള്‍ തുടങ്ങിയവ പൊട്ടിത്തെറിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹാജറ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്കുമാര്‍, പനക്കല്‍ കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു. ഊര്‍ങ്ങാട്ടിരി: ഇടിമിന്നലേറ്റ് തെക്കുംമുറിയിലെ വി.പി. മുഹമ്മദലിയുടെ വീട്ടില്‍ നാശനഷ്ടമുണ്ടായി. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയുണ്ടായ കനത്ത മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് നഷ്ടം. ചുമരില്‍ വിള്ളലുകളും ഫാന്‍, വൈദ്യുതി ഉപകരണങ്ങള്‍, വയറിങ് എന്നിവ കത്തി നശിച്ചു. കുളിമുറിയുടെ ലിന്‍റിലും തറയും ക്ളോസറ്റും വിണ്ടുകീറി. ആളപായമില്ല. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാവനൂര്‍: സൗത് പുത്തലത്തെ വീട്ടില്‍ ഫ്രിഡ്ജടക്കമുള്ള അടുക്കളയിലെ സാമഗ്രികള്‍ കത്തിനശിച്ചു. കൂലിപ്പണിക്കാരനായ പൂവത്തി ഖാലിദിന്‍െറ വീട്ടിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ പത്തരയോടെ അടുക്കളയില്‍നിന്ന് പുകയുയരുന്നത് കണ്ട അയല്‍വാസികളാണ് തീ കെടുത്തിയത്. ഫ്രിഡ്ജ്, ഫാന്‍, പാത്രങ്ങള്‍, സി.എഫ്.എല്‍ തുടങ്ങിയവയാണ് കത്തിയത്. ഖാലിദ് ജോലിക്കും ഭാര്യ വാഹിദ കുട്ടികളെ സ്കൂളിലാക്കാനുമായി പുറത്തുപോയ സമയത്തായിരുന്നു അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്ന് കരുതുന്നു. കാവനൂര്‍ വില്ളേജ് ഓഫിസര്‍ എം. മുകുന്ദന്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.