വാഴക്കാട്: അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാത്ത കവണക്കല്ല് പാലത്തിന് ബലക്ഷയം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. ഷട്ടറുകള്‍ തുരുമ്പെടുക്കുകയും പ്രധാന തൂണുകളും സ്പാനുകളും കോണ്‍ക്രീറ്റും അടര്‍ന്നു വീണ് അപകടാവസ്ഥയിലായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് തികഞ്ഞ നിസ്സംഗത തുടരുകയാണ്. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് 1992ല്‍ ശിലാസ്ഥാപനം നടത്തിയ കവണക്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ് രണ്ടായിരത്തിലാണ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്തത്. പാലവും റെഗുലേറ്ററും പ്രവര്‍ത്തന സജ്ജമായി 15 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ അറ്റുകുറ്റപ്പണി നടത്തിയിട്ടില്ല. പാലത്തിന്‍െറ കോഴിക്കോട് ജില്ലയുടെ ഭാഗത്ത് സദാ സമയവും പ്രവര്‍ത്തന സജ്ജമായിരുന്ന ഷട്ടറും ഷട്ടര്‍ ഗെയ്റ്റും പാടേ നിലച്ചു. ഇറിഗേഷന്‍ ഡിപ്പാര്‍ട്മെന്‍റിന്‍െറ പൂര്‍ണ ചുമതലയുള്ള ഈ പാലത്തിന്‍െറ ഓഫിസ് ആദ്യം വാഴക്കാട് പ്രവര്‍ത്തിച്ചിരുന്നില്ല. പിന്നീട് മലപ്പുറത്തേക്ക് മാറ്റി. ശേഷം ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഇങ്ങോട്ടുള്ള വരവ് തോന്നിയ പോലെയായി. അന്ന് 22 കോടി ചെലവ് വന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ നിര്‍മാണത്തില്‍ പാലത്തിന് മാത്രമായി ആറ് കോടി മാത്രമാണ് ചെലവായത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായി 15 വര്‍ഷമായിട്ടും ടോള്‍ പിരിവ് നിര്‍ബാധം തുടരുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്തി പാലത്തിന്‍െറ ബലക്ഷയം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുകയാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.