റാഗിങ്ങില്‍ തകര്‍ന്നത് നിര്‍ധന പെണ്‍കുട്ടിയുടെ ജീവിതം

എടപ്പാള്‍: മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ റാഗിങ്ങില്‍ തകര്‍ന്നത് നിര്‍ധന പെണ്‍കുട്ടിയുടെ ജീവിതം. സ്വന്തമായി തൊഴില്‍ നേടി കുടുംബത്തിന് താങ്ങാകാനാഗ്രഹിച്ച കാലടി പഞ്ചായത്ത് കോലത്രക്കുന്നിലെ കളരിക്കല്‍ പറമ്പില്‍ അശ്വതിയുടെ മോഹങ്ങള്‍ കൂടിയാണ് റാഗിങ്ങില്‍ തകര്‍ന്നത്. നാല് മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ അശ്വതിയെ റൂമിലേക്ക് വിളിപ്പിച്ച് ആദ്യം കൈപൊക്കി നിര്‍ത്തുകയും കാലുകള്‍ അകത്തിനിര്‍ത്തുകയും ചെയ്തതായി പറയുന്നു. പിന്നീട് ഹാളിലെ മാലിന്യത്തില്‍ മുട്ടുകുത്തി നടത്തിപ്പിക്കുക, തവളച്ചാട്ടം ചാടിക്കുക, വാതിലുകളും ജനലുകളും തുറന്നുപിടിച്ച് നില്‍ക്കുക എന്നിവയും ചെയ്യിപ്പിച്ചു. അതേസമയം, ഗുരുതരാവസ്ഥയറിഞ്ഞിട്ടും ഇതുവരെയും നഴ്സിങ് കോളജ് അധികൃതര്‍ അശ്വതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല. അഞ്ചുമാസം മുമ്പാണ് ഗുര്‍ബര്‍ഗയില്‍ നഴ്സിങ് പഠനത്തിനായി ചേര്‍ന്നത്. ക്ളാസ് ആരംഭിച്ചതുമുതല്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ റാഗിങ്ങും തുടങ്ങിയത്രെ. പലതവണ ‘വിഷിങ്’ ചെയ്യിക്കുന്നതായിരുന്നു ആദ്യഘട്ടത്തിലെ റാഗിങ്. ‘വിഷ്’ ചെയ്തില്ളെങ്കില്‍ ചായ കുടിക്കാന്‍ പോലും സമ്മതിക്കാതെ അവരുടെ മുറിയില്‍ മണിക്കൂറുകളോളം നിര്‍ത്തും. പഠിക്കാനുള്ള വിഷയങ്ങള്‍ മണിക്കൂറുകളോളം സംഘത്തെ വായിപ്പിച്ച് കേള്‍പ്പിക്കണം. രാത്രി ആറ് മുതല്‍ എട്ട് വരെയാണ് ഹോസ്റ്റലില്‍ ഫോണ്‍ ഉപയോഗിക്കാനുള്ള സമയം. ഈ സമയത്തെല്ലാം റാഗിങ്ങിന് വിധേയമാക്കുന്നതിനാല്‍ അശ്വതിക്ക് വീട്ടിലേക്ക് വിവരമറിയിക്കാനും കഴിഞ്ഞില്ല. അശ്വതിയെയും സഹപാഠിയായ സായിനി ഹിതയെയുമാണ് സംഘം റാഗിങ്ങിന് വിധേയമാക്കിയിരുന്നത്. വെളിയങ്കോട്ടെ ഏജന്‍റിന് 75,000 രൂപ സംഭാവന നല്‍കിയാണ് അശ്വതിക്ക് ഈ കോളജില്‍ സീറ്റ് തരപ്പെടുത്തിയതെന്നറിയുന്നു. പൊതുപ്രവര്‍ത്തകന്‍ മുഹമ്മദ് എന്ന മാനുവില്‍നിന്ന് വിവരമറിഞ്ഞതോടെ പ്രദേശത്തെ അഭിഭാഷകനായ അഡ്വ. കെ.പി. മുഹമ്മദ് ഷാഫി ഇദ്ദേഹത്തോടൊപ്പം മെഡിക്കല്‍ കോളജാശുപത്രിയിലത്തെി കുട്ടിയെ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍, കഴിഞ്ഞദിവസം ഇദ്ദേഹം ആശുപത്രിയിലത്തെിയപ്പോള്‍ കുട്ടിയെ കാണാന്‍ അധികൃതര്‍ അനുവദിച്ചില്ളെന്ന് പരാതിയുയര്‍ന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ മോശമായി പെരുമാറിയതായി ഇദ്ദേഹം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.