പുലാമന്തോള്‍: അധികൃതര്‍ തിരിഞ്ഞുനോക്കാതായതോടെ കുന്തിപ്പുഴയില്‍ അനധികൃത മണല്‍ഖനനം രൂക്ഷമാവുന്നു. രാത്രി 10ന് ശേഷം ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് വലിയ കുഴികളെടുത്ത് മണല്‍ഖനനം നടത്തുന്നത്. കുഴിച്ചെടുത്ത മണല്‍ ചാക്കുകളിലാക്കി പുഴക്കടവില്‍ എത്തിക്കുന്നത് വരെയാണ് ഇവരുടെ ജോലി. കരയിലത്തെിക്കുന്ന മണല്‍ നേരം പുലരുന്നത് വരെ വലിയ വാഹനങ്ങളിലാക്കി കൊണ്ടുപോവുകയാണ് പതിവ്. ഇത്തരത്തില്‍ 50ല്‍പരം ലോഡ് മണല്‍ പുലാമന്തോളിലെ വിവിധ കടവുകളില്‍നിന്ന് ദിനംപ്രതി കയറ്റിപോവുന്നതായി പറയപ്പെടുന്നു. കെട്ടിട നിര്‍മാണ മേഖലയിലും മറ്റും തൊഴില്‍സാധ്യത നഷ്ടപ്പെട്ടതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ അനധികൃത മണലെടുപ്പ് മേഖലയിലേക്ക് ചേക്കേറിയത്. പുലാമന്തോള്‍, ഭൂതത്താന്‍ കടവ് പരിസരങ്ങളില്‍ മാത്രം നൂറോളം ഇതര സംസ്ഥാനക്കാര്‍ മണലെടുപ്പ് തൊഴിലിലേര്‍പ്പെട്ടിട്ടുണ്ട്. പുഴപ്പരപ്പില്‍ ആഴമേറിയ കുഴികള്‍ രൂപപ്പെട്ടതോടെ പൊതുജനങ്ങള്‍ക്ക് പുഴയിലേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വൈകുന്നേരങ്ങളില്‍ കുട്ടികളുമായി പുഴയില്‍ കുളിക്കാനത്തെുന്ന സ്ത്രീകളാണ് മണലെടുപ്പിന്‍െറ ദുരിതം പേറുന്നത്. പരാതി പറഞ്ഞാലും അധികൃതര്‍ അവഗണിക്കുകയാണെന്നാണ് പരിസരവാസികള്‍ പറയുന്നത്. അധികാരികളുടെ അവഗണനയാണ് കുന്തിപ്പുഴയെ തുരന്ന് നശിപ്പിക്കാന്‍ മണലെടുപ്പുകാര്‍ക്ക് പ്രചോദനമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.