വയല്‍ നികത്തല്‍: നാല് ടിപ്പര്‍ലോറികള്‍ പിടികൂടി

കോട്ടക്കല്‍: നഗരസഭയുടെ വിവിധ ഭാഗങ്ങളിലെ പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്താന്‍ എത്തിയ നാല് ടിപ്പര്‍ലോറികള്‍ എസ്.ഐ മഞ്ജിത്ത്ലാലിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. സംഭവത്തില്‍ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഇന്ത്യനൂര്‍ ഭാഗത്തുനിന്നും ശേഖരിച്ച മണ്ണുമായത്തെിയ വാഹനങ്ങളാണ് പിടികൂടിയത്. കാവതികളം, പുത്തൂര്‍ ബൈപാസ് ഭാഗങ്ങളില്‍ പാടങ്ങള്‍ നികത്താന്‍ കരാര്‍ എടുത്തവരുടേതാണ് വാഹനങ്ങളെന്ന് പൊലീസ് പറഞ്ഞു. പ്രാന്തപ്രദേശങ്ങളില്‍ അനധികൃത വയല്‍ നികത്തല്‍ വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. നഗരസഭ, റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് നികത്തലെന്നാണ് പാടശേഖര സമിതികളുടെ ആരോപണം.സി.പി.ഒമാരായ നസീര്‍ തിരൂര്‍ക്കാട്, മുഹ്സിന്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി. ലോറികള്‍ പൊലീസ് കസ്റ്റഡിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.