മങ്കട: അരിയില്‍ പുഴുവരിച്ച് കേടായതിനാല്‍ അങ്കണവാടിയില്‍ ഉച്ച ഭക്ഷണം മുടങ്ങി. മങ്കട പുളിക്കല്‍പറമ്പ് അങ്കണവാടിയിലാണ് സംഭവം. തിങ്കളാഴ്ച ഭക്ഷണം പാകം ചെയ്യാനായി ജീവനക്കാര്‍ അരിച്ചാക്ക് തുറന്നപ്പോള്‍ പുഴുവരിച്ച നിലയിലുള്ള അരിയാണ് കണ്ടത്. നാട്ടുകാര്‍ ഇടപെട്ട് വേറെ അരി വാങ്ങിയാണ് അങ്കണവാടിയില്‍ ഉച്ചഭക്ഷണം ഒരുക്കിയത്. ദിവസങ്ങളായി മോശപ്പെട്ട അരിയാണ് ലഭിക്കുന്നതെന്നും പ്രശ്നം മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടും ഫലമുണ്ടായില്ളെന്ന് അങ്കണവാടി ജീവനക്കാര്‍ പറയുന്നു. ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചിട്ടുണ്ട്. മങ്കട പഞ്ചായത്തിലെ മറ്റു അങ്കണവാടികള്‍ക്കുള്ള അരിയും മാസങ്ങളായി ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. അങ്കണവാടി വൈദ്യുതീകരിക്കുന്നതിനുള്ള എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായിട്ടും കണക്ഷന്‍ ലഭിച്ചിട്ടില്ല. അങ്കണവാടിയെ അധികൃതര്‍ അവഗണിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.