കൊണ്ടോട്ടി: നിയമസഭയില്‍ മന്ത്രി നല്‍കിയ വാക്കിന് മാസങ്ങള്‍ കഴിഞ്ഞിട്ടും ജീവന്‍ വെച്ചില്ല. കൊണ്ടോട്ടി സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന മന്ത്രിയുടെ പ്രഖ്യാപനമാണ് നിയമസഭയുടെ പുറം കാണാതെ കിടക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് രോഗികളത്തെുന്ന സി.എച്ച്.സി കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറയും സംസ്ഥാന ഹജ്ജ് ഹൗസിന്‍െറയും റഫറല്‍ ആശുപത്രിയാണ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടിയിലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുന്നത് സജീവ പരിഗണനയിലാണെന്ന് അറിയിച്ചത്. ദിവസവും ശരാശരി 600ലേറെ രോഗികള്‍ ഇവിടെ ചികിത്സ തേടിയത്തെുന്നുണ്ട്. ബ്ളോക്ക് പഞ്ചായത്തിന്‍െറ സൗജന്യ ഡയാലിസിസ് സെന്‍ററും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കിടത്തി ചികിത്സക്കായി 29 ബെഡുകളാണുള്ളത്. താലൂക്കാശുപത്രിയാവുന്നതോടെ ഇത് നൂറാക്കി ഉയര്‍ത്താന്‍ സാധിക്കും. രോഗികളെ കൊണ്ട് വീര്‍പ്പുമുട്ടുന്ന സി.എച്ച്.സിയെ താലൂക്കാശുപത്രിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.