മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്നവരുടെ ആജീവനാന്ത സുരക്ഷിതത്വം ഉറപ്പാക്കാനായി നാഷനല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ജില്ലയില്‍ എട്ടുപേര്‍ക്ക് നിയമപരമായ രക്ഷിതാവിനെ അനുവദിച്ച് നല്‍കി. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍െറ അധ്യക്ഷതയിലുള്ള ലോക്കല്‍ കമ്മിറ്റി നടത്തിയ ഹിയറിങ്ങിലാണ് 10 അപേക്ഷകളില്‍ എട്ടുപേര്‍ക്ക് നിയമപരമായ രക്ഷിതാവിനെ (ലീഗല്‍ ഗാര്‍ഡിയന്‍) അനുവദിച്ചത്. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മറ്റ് ബഹു വൈകല്യങ്ങള്‍ എന്നിവയുള്ളവരുടെ ആജീവനാന്ത സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാനായി കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിന്‍െറ പരിധിയിലാണ് 1999ല്‍ പാര്‍ലമെന്‍റ് നാഷനല്‍ ട്രസ്റ്റ് ആക്ട് പാസാക്കിയത്. സമിതിക്ക് ലഭിച്ച അപേക്ഷകളിലാണ് ഇത്തരക്കാരുടെ കുടുബാംഗങ്ങളെ പങ്കെടുപ്പിച്ച് ഹിയറിങ് നടത്തിയത്. പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അര്‍ഹമായ സ്വത്ത് ഇവര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. വസ്തു ഭാഗം ചെയ്യുമ്പോള്‍ ന്യായമായ വിഹിതം ഇവര്‍ക്ക് നീക്കിവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് കുടുംബാംഗങ്ങളെ ലീഗല്‍ ഗാര്‍ഡിയന്മാരായി ചുമതലപ്പെടുത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന 27കാരനുള്ള സ്വത്ത് ഭാഗം വെക്കുന്നതിന് തടസ്സം നില്‍ക്കുന്ന തേഞ്ഞിപ്പലം സ്വദേശിയായ സഹോദരന്‍ ഹിയറിങ്ങില്‍ പങ്കെടുക്കാത്തതിനാല്‍ ഇദ്ദേഹത്തെ അടുത്ത ഹിയറിങ്ങിന് നിര്‍ബന്ധമായി പങ്കെടുപ്പിക്കാന്‍ വില്ളേജ് ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ സമിതി കണ്‍വീനര്‍ വടക്കേതില്‍ ഹംസ, സ്റ്റാറ്റ്യൂട്ടറി അംഗം പി.വി. പ്രേമ, പൊലീസ്, രജിസ്ട്രേഷന്‍, സാമൂഹിക നീതി വകുപ്പുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.