എടവണ്ണപ്പാറയില്‍ ഗുണ്ടാവിളയാട്ടം: കട അടിച്ചു തകര്‍ത്ത് ഉടമയെ മര്‍ദിച്ചു

എടവണ്ണപ്പാറ: കടയില്‍ അതിക്രമിച്ചു കയറി ഉടമയെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തയാളെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി എടവണ്ണപ്പാറ-വാഴക്കാട് റോഡിലെ ചെറുവാടി കടയിലാണ് ആക്രമണമുണ്ടായത്. ഓമാനൂര്‍ സ്വദേശി അപ്പായി റിയാസിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. പണം കൊടുക്കാതിരിക്കുകയും പണം ചോദിച്ച ഉടമയെയും സഹോദരനെയും മര്‍ദിച്ചവശനാക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂട്ടു പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വാഴക്കാട് എസ്.ഐ ബിജോയ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.