കനാല്‍ റോഡ് പരിസരവാസികള്‍ വോട്ടു ചെയ്യില്ളെന്ന്

തിരുനാവായ: നൂറിലേറെ വരുന്ന കുടുംബങ്ങളുടെ ഏക ആശ്രയമായ കനാല്‍ റോഡ് നന്നാക്കാത്തതിലും ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം കാണിക്കാത്തതിലും പ്രതിഷേധിച്ച് 12ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കനാല്‍ റോഡ് പരിസരവാസികള്‍ ഇത്തവണ വോട്ടുചെയ്യില്ളെന്നറിയിച്ചു. ജലസേചന വകുപ്പിന്‍െറ കീഴിലുള്ള സ്ഥലം അളന്നു തിട്ടപ്പെടുത്തി പഞ്ചായത്തിനു കൈമാറി പ്ളാനും എസ്റ്റിമേറ്റും സമര്‍പ്പിച്ചാല്‍ ആവശ്യമായ ഫണ്ടനുവദിക്കാമെന്നാണ് സ്ഥലം എം.എല്‍.എ നാട്ടുകാരെ അറിയിച്ചത്. ഇതനുസരിച്ച് യഥാസമയം പ്ളാനും എസ്റ്റിമേറ്റും സമര്‍പ്പിച്ചെങ്കിലും പിന്നീട് ഒരു പ്രതികരണവുമുണ്ടായില്ലത്രെ. ഇതിനു പുറമെ കനാല്‍ റോഡില്‍ പൈപ്പ്പൊട്ടി വന്‍കുഴി രൂപപ്പെട്ടതിനാല്‍ മാസങ്ങളോളമായി ഇതുവഴി നടക്കാന്‍പോലും പറ്റാത്ത സ്ഥിതിയായിരുന്നുവെന്ന് തദ്ദേശവാസികള്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.