താനൂര്‍: എടക്കടപ്പുറത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച എടക്കടപ്പുറം കുടിവെള്ള പദ്ധതി, ബ്ളോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കുടിവെള്ള പൈപ്പ്ലൈന്‍ പദ്ധതി, ഗ്രാമപഞ്ചായത്ത് ആറ് ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ചീരാന്‍ കടപ്പുറം ജി.എം.യു.പി സ്കൂള്‍ ഓഡിറ്റോറിയം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് 67 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന എടക്കടപ്പുറം-ചീരാന്‍ കടപ്പുറം റോഡിന്‍െറയും ബ്ളോക്ക് പഞ്ചായത്ത് ഒമ്പത് ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന എടക്കടപ്പുറം 51ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്‍െറ ശിലാസ്ഥാപനവും എം.എല്‍.എ നിര്‍വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുനീറ അടിയാട്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് വൈസ് പ്രസിഡന്‍റ് കെ. സലാം, ബ്ളോക്ക് പഞ്ചായത്തംഗം എം. കമ്മുകുട്ടി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാജന്‍, ഗ്രാമപഞ്ചായത്തംഗം വി.പി. അബൂബക്കര്‍കുട്ടി, പ്രധാനാധ്യാപകന്‍ എ.പി. രമേശന്‍, വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ നസീര്‍, ബി.പി. കുഞ്ഞാവ, ടി.പി.എം. അബ്ദുല്‍ കരീം, കെ.പി. ജലീല്‍ മാസ്റ്റര്‍, കെ.പി. അഷ്റഫ് മാസ്റ്റര്‍, ബി.പി. സഹീര്‍, ഇ.പി. ഹനീഫ, കെ.പി. യൂസുഫ്, ലീല എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.