താനൂര്‍: 33 വര്‍ഷം നീണ്ട പ്രവാസത്തിന് ശേഷം നാട്ടിലത്തെിയ ഹരിദാസന് ഇത് പുതുഓണം. 26ാം വയസ്സില്‍ ഒമാനിലെ ബുറൈമിയില്‍ എത്തിയ താനൂര്‍ കുന്നുംപുറം മേലെപറമ്പില്‍ ഹരിദാസന്‍ നാടണഞ്ഞത് ഒരു മാസം മുമ്പാണ്. ഒമാനിലായിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ക്ക് സദ്യയൊരുക്കി സൗഹൃദം പങ്കിടുന്നതായിരുന്നു ഹരിദാസന്‍െറ ഓണാഘോഷം. ആത്മമിത്രമായിരുന്ന ഗുരുവായൂര്‍ എം.എല്‍.എ അബ്ദുല്‍ ഖാദറിന്‍െറയും മറ്റ് പലരുടെയും സഹായഹസ്തത്തിലാണ് നാട്ടിലത്തെിയത്. ഒമാനില്‍ തുന്നല്‍ ജോലി ചെയ്തും മറ്റും ജീവിച്ചുപോന്ന ഹരിദാസന് വിസ പുതുക്കി നല്‍കേണ്ട സ്പോണ്‍സര്‍ യു.എ.ഇയിലേക്ക് പോവുകയും പുതിയ സ്പോണ്‍സറെ കണ്ടത്തൊന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് നാടണയാന്‍ സാധിക്കാതെ വന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ചുതുടങ്ങിയ ഇദ്ദേഹത്തിന്‍െറ ഓര്‍മയില്‍ പ്രസന്നമായ ഓണമൊന്നുമില്ല. എല്ലാം ചടങ്ങ് മാത്രമായി പോകുന്നതിലാണ് പരിഭവം. ജീവിതത്തിന്‍െറ ‘പൂക്കാലം’ കൊഴിഞ്ഞുപോയ പ്രവാസിയുടെ ഓണമാണ് ഹരിദാസന്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം നാട്ടില്‍ ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.