ഗുളികപ്പുഴ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കുടിവെള്ള ടാങ്കാണ് നശിക്കുന്നത് വടകര: വര്‍ഷങ്ങളായി ആരും തിരുഞ്ഞുനോക്കാനില്ലാതെ ജലഅതോറിറ്റിയുടെ പുതിയാപ്പിലെ കുടിവെള്ള ടാങ്കും പരിസരവും നശിക്കുന്നു. ടാങ്കിെൻറ ഉയരക്കുറവുകാരണം പമ്പിങ്ങില്‍ പ്രയാസം നേരിട്ടതോടെയാണ് ടാങ്കിൽനിന്നുള്ള ജലവിതരണം നിർത്തിയത്. ഇതോടെ മാലിന്യം തള്ളാനുള്ള കേന്ദ്രമായി ഇത് മാറി. പുതിയാപ്പ് ട്രെയിനിങ് സ്കൂള്‍ റോഡിലാണ് 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ഉപയോഗശൂന്യമായിക്കിടക്കുന്നത്. കെട്ടിടത്തിലേക്കുവരെ കാട് വളര്‍ന്നു. ഇഴജന്തുക്കളുടെയും മറ്റും വിഹാരകേന്ദ്രമായി ഇവിടം മാറി. ഇതിനുപുറമെ ഇവിടെ കൂട്ടിയിട്ട പഴയ പൈപ്പുകൾ നശിച്ച് ഉപയോഗ ശൂന്യമായി. മുമ്പ് ഗുളികപ്പുഴയില്‍നിന്ന് വടകരയിലേക്ക് വെള്ളം എത്തിച്ചിരുന്നത് പ്രിമോപെപ്പ് വഴിയായിരുന്നു. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള പെപ്പുകളാണ് നശിക്കുന്നത്. പുതിയാപ്പിലെ രണ്ടുടാങ്കുകള്‍, ജനതാറോഡ്, ആവങ്കോട്ടുമല എന്നിവിടങ്ങളിലെ ഒാരോ ടാങ്കുകൾ ഇവ വഴിയാണ് ഗുളികപ്പുഴയില്‍ നിന്ന് വടകരയിലേക്ക് എത്തിക്കുന്ന വെള്ളം വിതരണം ചെയ്തിരുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പുതിയാപ്പ് ട്രൈയിനംങ് സ്കൂള്‍ റോഡിലെ ടാങ്കിൽ നിന്ന് വെള്ളം വിതരണം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു വിതരണം നിർത്തിയത്. പുതിയാപ്പിലെ പഴയ ടാങ്കിനെ അപേക്ഷിച്ച് 13മീറ്ററോളം ഉയരകുറവാണിതിന്. ഈ ടാങ്കും കൂടി ഉപയോഗപ്പെടുത്താനായാല്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്ന് നാട്ടുകാർ പറഞ്ഞു. താഴ്ന്നപ്രദേശങ്ങളിലേക്കുമാത്രം ഈ ടാങ്കില്‍നിന്ന് വെള്ളം വിതരണംചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്ന് ജല അതോറിറ്റി അറിയിച്ചിരുന്നു. ഇതിനായി പദ്ധതി ആസൂത്രണം ചെയ്തെങ്കിലും നടപ്പായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.