വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കുന്നതിെൻറ ഭാഗമായി കോഴിമാലിന്യം സംസ്കരിക്കാന്‍ പദ്ധതി തയാറാക്കുന്നു. പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന കോഴിമാലിന്യം സംസ്കരിക്കുന്നതിെൻറ ഭാഗമായി ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ രൂപവത്കരിച്ച ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തതിനാല്‍ പഞ്ചായത്ത് കോഴിക്കടകള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നില്ല. ഇതുമൂലം പഞ്ചായത്തിന് വരുമാന നഷ്ടം ഉണ്ടാകുന്നു. ഇത് കണക്കിലെടുത്താണ് മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിന് ഓരോ കോഴിക്കടയിലും പ്രത്യേക ഫ്രീസര്‍ സ്ഥാപിക്കും. മാലിന്യം ഫ്രീസറില്‍ സൂക്ഷിച്ചുവെച്ചാല്‍ ഒരു കിലോക്ക് ഏഴ് രൂപ നിരക്കില്‍ ഏജന്‍സി ഏറ്റെടുക്കും. അഴിയൂരില്‍ 15 കോഴിക്കടകളിലും മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കുന്നതിന് സെപ്റ്റംബര്‍ 18ന് പഞ്ചായത്ത് ഓഫിസില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരും. പഞ്ചായത്തും ഏജന്‍സിയും കച്ചവടക്കാരും അടങ്ങുന്ന ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാന്‍ തയാറാകുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബും സെക്രട്ടറി ടി. ഷാഹുല്‍ ഹമീദും അറിയിച്ചു. കോഴി വ്യാപാരികള്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചു. താല്‍പര്യമുള്ള കോഴിക്കച്ചവടക്കാര്‍ പഞ്ചായത്ത് സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോണ്‍: 9496048103. അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്നു വടകര: ഫ്രൻഡ്സ് ഫോറം വടകരയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പുതുപ്പണം ജെ.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.സി. സത്യനാഥനെയും ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. രാജ്കുമാറിനെയും ആദരിക്കുന്നു. ഞായറാഴ്ച രാത്രി ഏഴിന് കോട്ടപ്പറമ്പ് ശാന്തി സെൻററില്‍ നടക്കുന്ന പരിപാടിയില്‍ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. പ്രഫ. കടത്തനാട് നാരായണന്‍, പ്രേംകുമാര്‍ വടകര, ഡോ. കെ.എം. അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.