വയനാട്ടിലെ ഏറ്റവും വലിയ രക്തദാന ഡയറക്ടറി ഇന്ന് പുറത്തിറങ്ങും മാനന്തവാടി: ലോകം വീണ്ടും ഒരു രക്തദാത ദിനം ആചരിക്കുമ്പോൾ ജില്ലയിലെ ഏറ്റവും വലിയ രക്തദാന ഡയറക്ടറി ബുധനാഴ്ച പുറത്തിറങ്ങും. ജില്ല ആശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്സ് ഫോറത്തിെൻറ പ്രവർത്തകരാണ് ഇതിെൻറ അണിയറ ശിൽപികൾ. 2010ൽ ഏഴുപേർ ചേർന്നാണ് ജില്ല ആശുപത്രി കേന്ദ്രീകരിച്ച് സംഘടന രൂപവത്കരിച്ചത്. 2013ൽ രജിസ്റ്റർ ചെയ്തു. ഇപ്പോൾ 18 പേരാണ് പ്രതിഫലേച്ഛയില്ലാതെ ഫോറത്തിൽ പ്രവർത്തിക്കുന്നത്. വളരെ അപൂർവമായ ബി പോസിറ്റിവ് ഗ്രൂപ്പുകാരാണ് ഇവരിൽ ഭൂരിഭാഗം പേരും. 13 പേരും ഓട്ടോറിക്ഷ ഡ്രൈവർമാരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലക്ക് പുറത്തുള്ള ആശുപത്രികൾ, മൈസൂരുവിലെ വിവിധ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം പോയി ഇവർ രക്തം നൽകിയിട്ടുണ്ട്. ഇത്തരം യാത്രകളിലെല്ലാം സ്വന്തം കൈയിൽനിന്ന് പണം മുടക്കിയാണ് െചലവുകൾ വഹിക്കുന്നത്. ഫോറം പ്രസിഡൻറ് എം.പി. ശശികുമാർ, വൈസ് പ്രസിഡൻറ് നൗഷാദ് ചാത്തുള്ളിൽ, സജീവ പ്രവർത്തകനായ ഷാജി കോമത്ത്, ഷംസുദ്ദീൻ എന്നിവർ 50 മുതൽ 60 തവണ വരെ ഇതിനോടകം രക്തം നൽകിയിട്ടുണ്ട്. പ്രതിവർഷം ഏകദേശം 2000 പേർക്ക് ഫോറം പ്രവർത്തകർ രക്തം നൽകുന്നുണ്ട്. രക്തദാനം ജീവദാനം എന്ന സന്ദേശം മുറുകെപ്പിടിച്ച് അനേകായിരങ്ങൾക്ക് ജീവൻ പകർന്ന് നൽകുന്ന ഫോറം പ്രവർത്തകർ സമൂഹത്തിന് മാതൃകയാവുകയാണ്. ജില്ലക്കകത്തും പുറത്തുനിന്നുമുള്ളവരെ ഉൾപ്പെടുത്തിയാണ് ഡയറക്ടറി തയാറാക്കിയിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.