കന്നുകാലി വിൽപന നിയന്ത്രണത്തിനെതിരെ പ്രതിഷേധം

കന്നുകാലി വിൽപന നിയന്ത്രണത്തിനെതിരെ പ്രതിഷേധം കൽപറ്റ: കന്നുകാലി വിൽപനയും കശാപ്പും വിലക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലഫോൺ എക്സ്ചേഞ്ച് മാർച്ചും ധർണയും നടത്തി. കന്നുകാലികളെ വാങ്ങാനും വിൽക്കാനുമുള്ള കർഷകരുടെ അവകാശത്തെ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തുക, ഭക്ഷണം കഴിക്കാനുള്ള അവകാശത്തെ നിയന്ത്രിക്കാനുള്ള നയം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. കോൺഗ്രസ്(എസ്) സംസ്ഥാന ജനറൽ സെക്രട്ടറി യു. ബാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി വിജയൻ ചെറുകര അധ്യക്ഷത വഹിച്ചു. ജനതാദൾ(എസ്) ജില്ല പ്രസിഡൻറ് മുഹമ്മദ്കുട്ടി, ജനാതിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് കെ.എ. ആൻറണി, പി.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് ജില്ല കൺവീനർ കെ.വി. മോഹനൻ സ്വാഗതവും വി.പി. ശങ്കരൻനമ്പ്യാർ നന്ദിയും പറഞ്ഞു.
Tags:    
News Summary - strike against cow sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.