കുരുക്കഴിക്കാൻ മുന്നിട്ടിറങ്ങി എം.പിയും എം.എൽ.എമാരും

കോഴിക്കോട്: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കുകള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനായി എം.കെ. രാഘവന്‍ എം.പി, വി.ക െ.സി. മമ്മദ് കോയ എം.എല്‍.എ, എം.കെ. മുനീര്‍ എം.എല്‍.എ എന്നിവര്‍ വിളിച്ചു ചേര്‍ത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ എം.കെ. രാഘവന്‍ എം.പിയെ കൂടാതെ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ എം.എല്‍.എ, വി.കെ.സി. മമ്മദ് കോയ എം.എല്‍.എ എന്നിവരും പി.ഡബ്ല്യു.ഡി (എന്‍.എച്ച്) എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ. വിനയരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയര്‍ പി.ബി. ബൈജു തുടങ്ങിയവരോടൊപ്പം മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. നഗരത്തിലെ പ്രധാന ജങ്ഷനുകളും വളരെ തിരക്കേറിയതുമായ മീഞ്ചന്ത-അരീക്കാട്, ചെറുവണ്ണൂര്‍, മാങ്കാവ് എന്നിവിടങ്ങളില്‍ ഫ്ലൈ ഓവറുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച ചെയ്തത്. നേരത്തേ എം.പി ആവശ്യപ്പെട്ട പ്രകാരം, ഇതിന്മേല്‍ െചലവും, വിശദവിവരങ്ങളുമടങ്ങിയ പ്രോജക്ട് റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്ക് നല്‍കി. മാങ്കാവ് (1008 മീറ്റര്‍) 171.90 കോടി, മീഞ്ചന്ത-അരീക്കാട് (1040 മീറ്റര്‍) 116.80 കോടി, ചെറുവണ്ണൂര്‍ (720 മീറ്റര്‍) 96.30കോടി എന്നിങ്ങനെയാണ് പദ്ധതികളുടെ െചലവ് പ്രതീക്ഷിക്കുന്നത്. 350.10 മീറ്റര്‍ നീളംവരുന്ന ഫ്ലൈ ഓവര്‍ സ്ഥാപിക്കുന്നതിനായി ഭൂമിയേറ്റെടുക്കല്‍ ആവശ്യമില്ലാത്ത എരഞ്ഞിപ്പാലവുമായി ബന്ധപ്പെട്ട പ്രോജക്ട് എം.കെ. രാഘവന്‍ എം.പി മുമ്പ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഇതി‍ൻെറ െചലവ് ഏകദേശം 38.89 കോടി രൂപയായാണ് കണക്കാക്കുന്നത്. ഉപരിതല മന്ത്രാലയത്തിന് മുമ്പാകെയുള്ള എം.കെ. രാഘവന്‍ എം.പിയുടെ പദ്ധതി നിർദേശത്തിന് പുറമെയുള്ള മറ്റു മൂന്നിടങ്ങളിലെ ഫ്ലൈ ഓവര്‍ നിർമാണം സെൻട്രല്‍ റോഡ് ഫണ്ടി(സി.ആര്‍.എഫ്)ല്‍നിന്ന് നിർമിക്കാനാവശ്യമായ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാറിനെയും, കേന്ദ്ര സര്‍ക്കാറിനെയും സമീപിക്കാന്‍ യോഗത്തില്‍ ധാരണയായി. ഇതിനായി സംസ്ഥാന സര്‍ക്കാറി‍ൻെറ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളിലുള്ള വിശദ ചര്‍ച്ചക്കായി എം.പിയും എം.എല്‍.എമാരും അടുത്തുതന്നെ തിരുവനന്തപുരത്ത് വെച്ച് മന്ത്രിമാരുള്‍പ്പെടെ ബന്ധപ്പെട്ടവരുമായ് ചര്‍ച്ച നടത്തും. റോഡ് നവീകരണത്തി‍ൻെറ 4 കോടി 95 ലക്ഷം ( ബോക്സ്) കോഴിക്കോട്: സൗത്ത് നിയോജക മണ്ഡലത്തിലെ ഫ്രാൻസിസ് റോഡ്-പുഷ്പ ജങ്ഷൻ മുതൽ അരീക്കാട് വരെയും ബേപ്പൂർ നിയോജകമണ്ഡലത്തിലെ അരീക്കാട് മുതൽ കൊളത്തറ വരെയുമുള്ള റോഡിൽ വിവിധ പ്രവൃത്തികൾ നടത്താൻ നാലു കോടി 95 ലക്ഷം രൂപ അനുവദിച്ചതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, സൗത്ത് മണ്ഡലം എം.എൽ.എ ഡോ. എം.കെ. മുനീറിനെയും ബേപ്പൂർ നിയോജകമണ്ഡലം എം.എൽ.എ വി.കെ.സി. മമ്മദ്കോയയെയും അറിയിച്ചു. ഈ റോഡുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുക, ഫുട്പാത്തുകൾ ഇല്ലാത്തിടങ്ങളിൽ ഫുട്പാത്തുകൾ സ്ഥാപിക്കുക, റോഡുകളിൽ മീഡിയനുകളും ബ്ലിങ്കറുകളും സ്ഥാപിക്കുക എന്നിവക്കു വേണ്ടിയാണ് തുക അനുവദിച്ചിട്ടുള്ളത്. ട്രാഫിക് സേഫ്റ്റി അതോറിറ്റിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.