നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് പൊ​തു​സ​ഭ​യി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എം. ര​ഘു​നാ​ഥ് അ​വ​ത​രി​പ്പി​ക്കു​ന്നു

നാദാപുരത്ത് വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകുന്ന ബജറ്റ്

നാ​ദാ​പു​രം: പ​ഞ്ചാ​യ​ത്ത് 2026-27 വ​ർ​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. കെ.​എം. ര​ഘു​നാ​ഥ് അ​വ​ത​രി​പ്പി​ച്ചു. 79.39 കോ​ടി രൂ​പ വ​ര​വും 75.42 കോ​ടി രൂ​പ ചെ​ല​വും 39.7 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ബോ​ർ​ഡ് മീ​റ്റി​ങ്ങി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് പ​ക​രം പൊ​തു​ജ​ന സ​ഭ​യി​ലാ​ണ് ബ​ജ​റ്റ് അ​വ​ത​ര​ണം ന​ട​ത്തി​യ​ത്.

ജ​ന​സൗ​ഹൃ​ദ​വും വി​ക​സ​നോ​ന്മു​ഖ​വു​മാ​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് പ്ര​സി​ഡ​ൻ​റ് എം.​കെ. സ​ഫീ​റ പ​റ​ഞ്ഞു.

കി​ട​പ്പാ​ടം ഇ​ല്ലാ​ത്ത മു​ഴു​വ​ൻ പേ​ർ​ക്കും വീ​ട്, ഭൂ​മി​യി​ല്ലാ​ത്ത എ​ല്ലാ​വ​ർ​ക്കും വീ​ട് നി​ർ​മാ​ണ​ത്തി​ന് ഭൂ​മി, സ​മ​ഗ്ര പ​ട്ടി​ക​ജാ​തി വി​ക​സ​നം എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്ക് തു​ക ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 8.74 കോ​ടി, പൊ​തു കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന് 89 ല​ക്ഷം, ക​ല്ലാ​ച്ചി മ​ത്സ്യ മാ​ർ​ക്ക​റ്റ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി, കാ​ർ​ഷി​ക മേ​ഖ​ല​ക്ക് 56.30 ല​ക്ഷം, വ​നി​ത ക്ഷേ​മ​ത്തി​ന് 38 ല​ക്ഷം എ​ന്നി​വ​യും വ​ക​യി​രു​ത്തി.

വി​ദ്യാ​ല​യ​ങ്ങ​ൾ സ​ർ​ഗാ​ത്മ​ക​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ‘ശ്രേ​ഷ്ഠ ക​ൺ​മ​ണി’ പ​ദ്ധ​തി ആ​രം​ഭി​ക്കും. ഇ​തി​നാ​യി 50 ല​ക്ഷം രൂ​പ​യു​ടെ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ഗ വ​സ​ന്തം, ലി​റ്റ​റേ​ച്ച​ൽ ഫെ​സ്റ്റി​വ​ൽ, ക​ളി​സ്ഥ​ല നി​ർ​മാ​ണം, വൈ​ദ്യ​തി ശ്മ​ശാ​നം, കേ​ന്ദ്ര​ങ്ങ​ൾ, നാ​ദാ​പു​രം ടൗ​ൺ സ​ന്ദ​ര്യ​വ​ത്ക​ര​ണം, പു​ളി​ക്കൂ​ൽ തോ​ട് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ മെ​ഡി ഹെ​ൽ​പ് എ​ന്നി​വ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. സ​ഫീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി എം.​പി. ര​ജു​ലാ​ൽ, സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ റം​ല, പി.​വി. വി​ജ​യ​ല​ക്ഷ്മി, വി.​അ​ബ്ദു​ൽ ജ​ലീ​ൽ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Budget focusing on development and people's welfare in Nadapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.