വാഹനാപകടത്തിൽ അറ്റുപോയ വിദ്യാർഥിയുടെ കൈ മേയ്ത്രയിൽ ശസ്​ത്രക്രിയയിലൂടെ തുന്നിച്ചേർത്തു

കോഴിക്കോട്: വാഹനാപകടത്തിൽ അറ്റുപോയ പ്ലസ്ടു വിദ്യാർഥിയുടെ കൈ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ ശസ്ത്രക് രിയയിലൂടെ തുന്നിച്ചേർത്തു. അപകടത്തിൽ വലതുകൈമുട്ടിന് താഴെ വേർപെട്ട വിദ്യാർഥിയുടെ കൈ മേയ്ത്രയിലെ ഹാൻഡ് സർജറിവിഭാഗം തലവൻ ഡോ. ഗോപാലകൃഷ്ണൻ, പ്ലാസ്റ്റിക് സർജറിവിഭാഗം തലവൻ ഡോ. അബ്രഹാം തോമസ്, ഡോ. ബിന്ദ്യ അനൂപ് (അനസ്തീഷ്യവിഭാഗം) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തുന്നിച്ചേർത്തത്. അറ്റുപോയ കൈ പോളിത്തീൻ കവറിൽ ഐസ് പെട്ടിയിലിട്ട് ആശുപത്രിയിലെത്തിക്കുകയും തുടർന്ന് ഒമ്പത് മണിക്കൂറോളം സമയമെടുത്ത് ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. ശസ്ത്രക്രിയക്കുശേഷം രോഗിയുടെ കൈയിലേക്കുള്ള രക്തയോട്ടം സുഗമമാണെന്ന് ഡോ. അബ്രഹാം തോമസ് പറഞ്ഞു. കൈയിലെ എല്ലിലുണ്ടായിരുന്ന വിവിധ പൊട്ടലുകൾ ശസ്ത്രക്രിയയിൽ കമ്പിയിട്ട് ഘടിപ്പിക്കാൻ കഴിഞ്ഞു. അതിനാൽ അധികം വേദനയില്ലാതെ രോഗി കൈ ചലിപ്പിച്ച് തുടങ്ങിയതായി ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.