കെ.ടി. മുഹമ്മദ് അനുസ്മരണം

കോഴിക്കോട്: കെ.ടി. മുഹമ്മദ് നാടക പഠന ഗവേഷണ കേന്ദ്രത്തി‍ൻെറ ആഭിമുഖ്യത്തിൽ നടത്തി. കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ ്തു. കോർപറേഷൻ കൗൺസിലർ കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.ടി. മുഹമ്മദ് സ്മാരക പുരസ്ക്കാരം എസ്.ആർ. ചന്ദ്രന് നടൻ മാമുക്കോയ സമ്മാനിച്ചു. റങ്കൂൺ റഹ്മാൻ പരിചയപ്പെടുത്തി. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേത്രി സാവിത്രി ശ്രീധരനെ ആദരിച്ചു. ടി.വി. ബാലൻ, ഡോ. യു. ഹേമന്ദ് കുമാർ, സുന്ദരൻ കല്ലായി, എം.എ. നാസർ എന്നിവർ സംസാരിച്ചു. അനുസ്മരണത്തിന് ശേഷം 'ഇല്ല്യ മൊയ്്ലാളി' വേദിയിൽ അവതരിപ്പിച്ചു. കുറ്റിച്ചിറ മൊയ്തീൻ കോയയും സംഘത്തിൻെറയും നേതൃത്വത്തിൽ 'പാടിപ്പതിഞ്ഞ നാടക ഗാനങ്ങൾ' അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.