ഗതാഗത തടസ്സമുണ്ടാക്കിയ കൽക്കൂന മാറ്റാൻ നടപടി തുടങ്ങി; തകർന്ന പാർശ്വഭിത്തിയും പുനർനിർമിക്കും

പേരാമ്പ്ര: ചക്കിട്ടപാറ ചെമ്പ്ര റോഡിൽ ആറു മാസം മുമ്പ് തകർന്നുവീണ പാർശ്വഭിത്തി പുനർനിർമിക്കാനും ഗതാഗത തടസ്സമു ണ്ടാക്കുന്ന കൽക്കൂന റോഡിൽനിന്നു ഒഴിവാക്കാനും നടപടി തുടങ്ങി. കഴിഞ്ഞ പ്രളയകാലത്താണ് കൽഭിത്തി തകർന്നു റോഡിൽ പതിച്ചത്. ഇതിനു പ്രതിവിധി ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു പേരാമ്പ്ര പൊതുമരാമത്തിനു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊയിലാണ്ടി താലൂക്ക് വികസനസമിതിയിൽ അംഗം രാജൻ വർക്കി പരാതി രേഖാമൂലം നൽകി. പ്രവൃത്തിക്കു 20 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.