പാർട്ടി കോടതികൾ സി.പി.എമ്മി​െൻറ അന്തകനാവും ^എൻ.പി. അബ്​ദുസ്സമദ്

പാർട്ടി കോടതികൾ സി.പി.എമ്മി​െൻറ അന്തകനാവും -എൻ.പി. അബ്ദുസ്സമദ് പേരാമ്പ്ര: മനുഷ്യനെ കൊല്ലാൻ സ്ഥാപിക്കുന്ന പാർട്ടി കോടതികൾ സി.പി.എമ്മി​െൻറ അന്തകനാവുമെന്ന് മുസ്ലിംലീഗ് ജില്ല സെക്രട്ടറി എൻ.പി. അബ്ദുസ്സമദ്. ചാലിക്കരയിൽ നൊച്ചാട് പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'അരിയിൽ ഷുക്കൂർ വധം പാർട്ടി കോടതിക്കെതിരെ ജനകീയ വിചാരണ' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. പഞ്ചായത്ത്‌ മുസ്ലിംലീഗ് പ്രസിഡൻറ് ആർ.കെ. മുനീർ അധ്യക്ഷത വഹിച്ചു. ടി.കെ. ഇബ്രാഹിം, ടി.പി. നാസർ, പി.സി. മുഹമ്മദ്‌ സിറാജ്, സലിം മിലാസ്, എൻ. നാസർ, ഹംസ മാവിലാട്ട്, പി.കെ. ഇബ്രാഹിം, പി.കെ.കെ. നാസർ, ചാലിക്കര അബ്ദുറഹിമാൻ, കെ.എം. ഷാമിൽ, കെ.പി. അബ്ദുല്ല, ആയിലകണ്ടി കുഞ്ഞിമൊയ്‌തി, അസ്ബീർ വെള്ളിയൂർ, ടി.പി. മുഹമ്മദ്‌, ഹമീദ് വാലിയകൊട്, അൻവർ ഷാ നൊച്ചാട്, മുജീബ് കിഴക്കയിൽ, അബ്ദുറഹിമാൻ കൽപത്തൂർ, ജാഫർ മാസ്റ്റർ, സി.എം. കുഞ്ഞിമൊയ്തി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.