മധ്യവയസ്ക​െൻറ മരണം കൊലപാതകമെന്ന്; ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ച് നാട്ടുകാർ

നന്മണ്ട: പൊയിൽതാഴത്തെ പുതുക്കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട മധ്യവയസ്ക​െൻറ മരണം കൊലപാതക മെന്ന് ആരോപണമുയർന്നു. കഴിഞ്ഞ ഡിസംബർ 16നായിരുന്നു പൊയിൽ താഴത്തെ താഴയിൽ മോഹനനെ കുളത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. വെള്ളം കുറഞ്ഞ കുളത്തിൽ നീന്തൽ അറിയാവുന്ന മോഹനൻ മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്ന അഭിപ്രായത്തിലാണ് പ്രദേശവാസികൾ. മൂക്കിന് പരിക്ക് പറ്റിയതിനു പുറമെ ഇടത് ചെവിയുടെ മേൽഭാഗത്തും മുറിവുള്ളതായി നാട്ടുകാർ പറയുന്നു. ആത്മഹത്യ ചെയ്യേണ്ട ഒരു അവസ്ഥയും മോഹനനില്ല. കുളത്തിലേക്ക് വീണുവെന്ന് പറയുന്ന സ്ഥലത്തെ കല്ലുകൾ ഇളകുകയോ പുല്ല് ഉണങ്ങിയോ കണ്ടിട്ടില്ല. ഇത് ദുരൂഹതക്ക് ആക്കം കൂട്ടുന്നതായും നാട്ടുകാർ ആരോപിക്കുന്നു. കുളത്തിൽ മൃതദേഹം കണ്ട ദൃക്സാക്ഷികളുടെ മൊഴിതന്നെ മൃതദേഹം നിവർന്നു കിടക്കേണ്ടതിനു പകരം ഇരുത്തിയത് പോലെയാണെന്നാണ്. കൊലപ്പെടുത്തി കുളത്തിൽ തള്ളിയതോ ജീവൻ നഷ്ടമാകുന്നതിനുമുമ്പ് തള്ളിയേതാ ആവാമെന്നുമുള്ള നിഗമനത്തിലാണ് നാട്ടുകാർ. മോഹന​െൻറ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ: എളമ്പിലാട്ട് ശ്രീനിവാസൻ (കൺ), കെ.പി. രാജൻ (ചെയ), ടി. അനൂപ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.