മേപ്പയൂർ: പുരോഗമന കലാസാഹിത്യസംഘം ഏർപ്പെടുത്തിയ മൂന്നാമത് കെ.പി. കായലാട് സാഹിത്യ പുരസ്കാരം ജോഫിൻ മണിമലയുടെ 'ഒരു വാലൈൻറൻ ഡേയ്സിെൻറ ഓർമക്ക്' എന്ന ലഘുനാടകത്തിന് ലഭിച്ചു. പ്രഫ. സി.പി. അബൂബക്കർ ചെയർമാനും രാജൻ തിരുവോത്ത്, ഡയാന രാഘവക്കുറുപ്പ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. പുരസ്കാരം ജനുവരി ഏഴിന് വൈകീട്ട് അഞ്ചിന് മേപ്പയൂരിൽ നടക്കുന്ന കെ.പി. കായലാട് അനുസ്മരണ പരിപാടിയിൽ സാഹിത്യകാരൻ എം. മുകുന്ദൻ സമർപ്പിക്കുമെന്ന് സംഘാടക സമിതി കൺവീനർ കെ. രതീഷ്, പി.കെ. ഷിംജിത്ത്, എൻ. രാമദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അധ്യാപക ഇൻറർവ്യൂ മേപ്പയൂർ: ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍വൊക്കേഷനല്‍ ടീച്ചറുടെ (കെമിസ്ട്രി) താൽക്കാലിക ഒഴിവിലേക്ക് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇൻറർവ്യൂ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.