ജീവകാരുണ്യ ദിനാചരണം

കോഴിക്കോട്: അന്താരാഷ്ട്ര ജീവകാരുണ്യ ദിനാചരണത്തിൻെറ ഭാഗമായി ന്യൂമൂൺ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിൻെറ ആഭിമുഖ്യത്തിൽ ജീവകാരുണ്യം കേരളത്തിൽ എന്ന വിഷയത്തെക്കുറിച്ച് പഠന സെമിനാറും ജീവകാരുണ്യ ദിനാചരണവും നടത്തി. ട്രസ്റ്റ് ചെയർപേഴ്സൻ റാണി ജോയ് ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അധ്യക്ഷതവഹിച്ചു. ജയ്സൺ ആൽബർട്ട്, എൻ.കെ. കുഞ്ഞാവ, കെ.വി. സുരേന്ദ്രൻ, സെറീന വെസ്റ്റ്ഹിൽ തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണ യോഗം കോഴിക്കോട്: എം.പി. മന്മഥൻെറ ചരമദിനത്തിൻെറ ഭാഗമായി സംസ്ഥാന വനിത മദ്യനിരോധന സമിതി സംഘടിപ്പിച്ച അനുസ്മരണ യോഗം കേരള മദ്യനിരോധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ടി.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിത പ്രസിഡൻറ് പ്രഫ. ഒ.ജെ. ചിന്നമ്മ അധ്യക്ഷതവഹിച്ചു. ഭരതൻ പുത്തൂർവട്ടം, പൊയിലിൽ കൃഷ്ണൻ, ചൈത്രം രാജീവൻ, വി.പി. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. കെ.വി. സരോജിനി സ്വാഗതവും ഇന്ദിരദേവി നന്ദിയും പറഞ്ഞു. രാജീവ്ഗാന്ധി ജന്മദിനം കോഴിക്കോട്: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനത്തിൽ ഫോറസ്ട്രി ബോർഡിൻെറ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങുകൾ നടത്തി. കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ രാജീവ്ഗാന്ധിയുടെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി. ചെയർമാൻ അഡ്വ. എം. രാജൻ അധ്യക്ഷതവഹിച്ചു. മുൻമന്ത്രി പി. ശങ്കരൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. കെ. മൊയ്തു, എം.കെ. ബീരാൻ, അഡ്വ. സുനീഷ് മാമിയിൽ, രാധാകൃഷ്ണൻ ബേപ്പൂർ, എം.ടി. സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.