പേരാമ്പ്ര: മണ്ഡലം കോൺഗ്രസ് ഓഫിസ് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട് ടറി എൻ. സുബ്രഹ്മണ്യൻ. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ ഐ. മൂസ, കെ.എം. ഉമ്മർ എന്നിവർക്കൊപ്പം ഓഫിസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, കെ.കെ. വിനോദൻ, ബ്ലോക്ക് പ്രസിഡൻറ് രാജൻ മരുതേരി, മണ്ഡലം പ്രസിഡൻറ് ബാബു തത്തക്കാടൻ, അർജുൻ കറ്റയാട്ട്, റഷീദ് പുറ്റംപൊയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.