കുറ്റ്യാടി: അന്താരാഷ്ട്ര സ്കാർഫ് ദിനാചരണത്തിൻെറ ഭാഗമായി കുന്നുമ്മൽ സ്കൗട്ട് ആൻഡ് ഗൈഡ്സിൻെറ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ സ്കൂൾ പ്രധാനാധ്യാപകരെ സ്കാർഫ് അണിയിച്ച് ആദരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിൽ വടകര ജില്ല സ്കൗട്ട് കമീഷണർ പി.പി കുഞ്ഞമ്മദ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് ഇഖ്ബാലിനെ സ്കാർഫ് അണിയിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.സി. ഫിറോസ് അധ്യക്ഷത വഹിച്ചു. വട്ടോളി ഗവ. യു.പി, നാഷനൽ എച്ച്.എസ് വട്ടോളി, വേളം ഹൈസ്കൂൾ, ചെറുകുന്ന് ഗവ.യു.പി, എം.ഐ.യു.പി കുറ്റ്യാടി, ഗവ.ഹയർ സെക്കൻഡറി കുറ്റ്യാടി, നടുപ്പൊയിൽ യു.പി, കായക്കൊടി എം.എം.യു.പി, ചങ്ങരംകുളം യു.പി, കെ.പി.ഇ.എസ് ഹൈസ്കൂൾ കായക്കൊടി, ദേവർകോവിൽ കെ.വി.കെ.എം യു.പി, അടുക്കത്ത് എം.എ.എം.യു.പി, വടക്കുമ്പാട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നടന്ന പരിപാടിക്ക് ഉപജില്ല സെക്രട്ടറി സബീലുറഹ്മാൻ, ശ്രീകാന്ത്, ശ്രീജിത്ത്, വേണുഗോപാലൻ, വി.എം. ഖാലിദ്, സുമ, ഡെജി റാണി, ചിത്ര, ബിനു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.