തെങ്ങ് റോഡിലേക്ക് കടപുഴകി വൈദ്യുതി തൂൺ തകർന്നു

അത്തോളി: തെങ്ങ് റോഡിലേക്ക് കടപുഴകി വൈദ്യുതിക്കാൽ തകർന്നു. അത്തോളി-ചീക്കിലോട് റോഡിൽ പൂക്കോട് വളവിൽ വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള തെങ്ങ് വൈദ്യുതിലൈനിൽ പതിക്കുകയായിരുന്നു. തെങ്ങിൻെറ കൂടെ ഹൈടെൻഷൻ വൈദ്യുതി ലൈനുകൾ കടന്നു കോൺക്രീറ്റ് വൈദ്യുതി തൂണും നടുവെ മുറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. കൂടെ വൈദ്യുതിപ്രവാഹമുള്ള ലൈനുകളും അറ്റുവീണു. യഥാസമയം റോഡിലൂടെ വാഹനങ്ങളോ ആളുകളോ കടന്നുപോകാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. പ്രദേശത്താകെയുള്ള വൈദ്യുതി ബന്ധവും നിലച്ചു. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് പോസ്റ്റും തെങ്ങും റോഡിൽനിന്ന് നീക്കംചെയ്തതോടെ ഗതാഗതക്കുരുക്കൊഴിഞ്ഞു. തകർന്നു വീണ തൂണിനുപകരം പുതിയവ സ്ഥാപിച്ചിട്ടില്ല. വെള്ളിയാഴ്ചതന്നെ തൂൺ മാറ്റിസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.