പൂവഴിത്താര പദ്ധതി ഉദ്ഘാടനം

ഉള്ള്യേരി: പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ദത്ത് ഗ്രാമമായി െതരഞ്ഞെടുത്ത പഞ്ചായത്തിലെ പത്താം വാർഡിൽ പ്രധാന റോഡുകൾക്ക് ഇരുവശത്തും പൂച്ചെടികൾ വെച്ചുപിടിപ്പിക്കുന്ന പൂവഴിത്താര പദ്ധതി ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 100 എൻ.എസ്.എസ് വളൻറിയർമാർ നാട്ടുകാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. കെ. അനിത, പ്രിൻസിപ്പൽ ടി.പി. ദിനേശൻ, പ്രോഗ്രാം ഓഫിസർ ടി.കെ. ശ്രീജ, എൻ.എം. ബാലരാമൻ, സി. പ്രഭ, ശങ്കരൻ വടക്കേടത്ത്, പാടത്തിൽ ബാലകൃഷ്ണൻ, ഫൈസൽ, മണി പുനത്തിൽ, ഹരിദാസൻ, തീർഥ സുരേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.