പേരാമ്പ്ര: ഡി.വൈ.എഫ്.ഐ മുതുകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി വില്ലേജ് ഓഫിസ് ഉപരോധിച്ചു. നാലാം ബ്ലോക്കില്‍ താമസിക്കുന്ന മുഞ്ഞോറമല്‍ സരോജിനിയുടെ െറസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസര്‍ ഒപ്പിട്ടുനല്‍കാത്തതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ ഓഫിസ് ഉപരോധിച്ചത്. തുടര്‍ന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിലിൻെറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി കെ.എസ്. സൂരജ്, മേഖല പ്രസിഡൻറ് അനീഷ്, മേഖല ട്രഷറര്‍ ബിജു പന്നിക്കോട്ടൂര്‍, മേഖല കമ്മിറ്റി അംഗം അതുല്‍ അശോക്, ജ്യോതിഷ്, ഇ.കെ. അശ്വിന്‍ രാജ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.