ആയഞ്ചേരി: ബാവുപ്പാറയിൽ നിയമങ്ങൾ പാലിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും ജനങ്ങൾക്ക് ഭീഷണിയായി പ്രവർത്തിക്കുന്ന കര ിങ്കൽ ക്വാറി പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ സന്ദർശിച്ചു. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും ജില്ല ദുരന്തനിവാരണ സമിതി സ്ഥലം പരിശോധിച്ച് അടിയന്തരമായി ഈ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയതോതിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മേൽമണ്ണ് നീക്കം ചെയ്യുന്നത് മൈനിങ് ആൻഡ് ജിയോളജി പെർമിറ്റിൻെറ പൂർണ ലംഘനമാണ്. ഉരുൾപൊട്ടലിനു സാധ്യതയുള്ള ചരിവ് ഈ ക്വാറിയിൽ കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്വാറി പ്രവർത്തനം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കണമെന്നും അനധികൃതമായി ക്വാറി ഉടമ സമ്പാദിച്ച ലൈസൻസുകൾ റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവർത്തകരായ ഷൗക്കത്തലി നാദാപുരം, ആക്ഷൻ കമ്മിറ്റി പ്രവർത്തകരായ ബാബു മാതാണ്ടിയിൽ, കെ.സി. അബ്ദുറഹ്മാൻ, മുഹമ്മദ് തറവട്ടത്ത്, പി.പി. ഷിജു തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.