മലബാറിലെ വിദ്യാഭ്യാസ പുരോഗതി ലീഗി​െൻറ സംഭാവന-എം.കെ. മുനീർ

മലബാറിലെ വിദ്യാഭ്യാസ പുരോഗതി ലീഗിൻെറ സംഭാവന-എം.കെ. മുനീർ കോഴിക്കോട്: മലബാറിലെ വിദ്യാഭ്യാസ പുരോഗതി മുസ്ലിംലീഗിൻെറ സംഭാവനയാണെന്ന് എം.കെ. മുനീർ പറഞ്ഞു. 1967ൽ സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുതൽ നാളിതുവരെ മുസ്ലിംലീഗിൻെറ നേതാക്കളായ വിദ്യാഭ്യാസ മന്ത്രിമാർ നടത്തിയിട്ടുള്ള സേവനവും പുരോഗതിയും അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. പയ്യാനക്കൽ മണ്ഡലം മുസ്ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രോത്സാഹന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. അവറാൻ അധ്യക്ഷത വഹിച്ചു. എൻ.സി. അബൂബക്കർ, കെ. മൊയ്തീൻകോയ, അഡ്വ. ഫാത്തിമ തഹ്ലിയ, അഡ്വ. എസ്.വി. ഉസ്മാൻകോയ, അഡ്വ. എ.വി. അൻവർ, ഫൈസൽ പള്ളിക്കണ്ടി, സി.ടി. സക്കീർ ഹുസൈൻ, ചാലിൽ മൊയ്തീൻകോയ, സി. ജാഫർ സക്കീർ തുടങ്ങിയവർ സംസാരിച്ചു. എം.പി. സാജിത് റഹ്മാൻ സ്വാഗതവും ടി. മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു. അനുമോദിച്ചു കോഴിക്കോട്: നോർത്ത് കോവൂർ െറസിഡൻറ് അസോസിയേഷൻ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കൗൺസിലർ വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മുൻ പ്രസിഡൻറ് വിശ്വനാഥൻ പുതുശ്ശേരി പുസ്തകങ്ങൾ വിതരണം ചെയ്തു. എം.കെ. രാജശേഖരൻ, കെ. ബാലകൃഷ്ണൻ, ജ്യോതിർമയി തുടങ്ങിയവർ സംസാരിച്ചു. കാരുണ്യത്തിൽ കഴിയുന്നവർക്കായി 'വീ ടുഗതർ' കോഴിക്കോട്: നഗരസഭ നടപ്പാക്കുന്ന 'വീ ടുഗതർ' പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ അഞ്ചിന് രാവിലെ പത്തിന് വെള്ളയിൽ കസ്റ്റംസ് റോഡിലെ ബുദ്ധവിഹാറിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും. തൊഴിലും വരുമാനവുമില്ലാത്ത ആരുടെയെങ്കിലും കാരുണ്യംകൊണ്ട് ജീവിതം തള്ളിനീക്കുന്നവർക്ക് കൈത്താങ്ങായി നഗരസഭ ഒരുക്കുന്ന സമഗ്ര പദ്ധതിയാണ് വീ ടുഗതർ. സമൂഹത്തിലെ ഇത്തരക്കാരെ കണ്ടെത്തി അവർക്ക് സാധ്യമായ മേഖലയിൽ തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ കാലയളവ് ജൂൺ ഒന്നു മുതൽ 2020 ഡിസംബർ 31 വരെയാണ്. പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിക്കുന്നത് നഗരസഭ പരിധിയിൽ സ്ഥിരതാമസമാക്കിയവരിൽ ഏതൊരു തൊഴിലും വരുമാനമുള്ളവരായി ഒരാൾ പോലും ഇല്ലാത്ത കുടുംബങ്ങളെയായിരിക്കും. സർവേ വഴി കണ്ടെത്തുന്ന കുടുംബങ്ങൾക്ക് വരുമാനം ഉറപ്പാക്കുന്നതിനായി സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള പരിശീലനവും സാമ്പത്തിക സഹായവും നൽകൽ, തൊഴിൽ എടുക്കാൻ താൽപര്യമുള്ളവർക്ക് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വഴിയോ, മറ്റ് സ്വകാര്യ സംരംഭകർ വഴിയോ തൊഴിൽ ലഭ്യമാക്കൽ, സ്വകാര്യ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ദേശീയ നഗര ഉപജീവന പദ്ധതി വഴി ആവശ്യമായ പരിശീലനവും കേന്ദ്ര സർക്കാർ അംഗീകരിച്ച സർട്ടിഫിക്കറ്റും നൽകി തൊഴിൽ ലഭ്യമാക്കൽ, തൊഴിൽ എടുക്കാൻ കഴിയാത്ത അർഹരായ എല്ലാവർക്കും സാമൂഹിക സുരക്ഷ പെൻഷൻ ഒരുക്കി നൽകി വിവിധ മേഖലകളിലൂടെ വരുമാനം ഉറപ്പാക്കുക എന്നിവയാണ് ചെയ്യുക. ഗുണഭോക്താക്കളെ കണ്ടെത്തുന്ന സർവേക്ക് ജൂലൈ അഞ്ചിന് തുടക്കമാകും. ഒരു മാസത്തിനകം സർവേ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. കുടുംബശ്രീ എ.ഡി.എസിൽനിന്ന് തെരഞ്ഞെടുത്തിട്ടുള്ള 300 വളൻറിയർമാരാണ് സർവേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഇവർക്കുള്ള പരിശീലനം കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസിൻെറ നേതൃത്വത്തിൽ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.