യാത്രയയപ്പ് നൽകി

നന്തിബസാർ: പുറക്കാട് അൽ മദ്റസത്തുൽ ഇസ്ലാമിയ 2019- 20 വർഷത്തെ പ്രഥമ പി.ടി.എ യോഗവും ഹജ്ജിന് പോകുന്ന സീനിയർ അധ്യാപകൻ അസ്സു ഉസ്താദിനുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഹബീബ് മസ്ഊദ് ഉദ്ഘാടനം ചെയ്തു. മദ്റസ കമ്മിറ്റി പ്രസിഡൻറ് പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മജ്ലിസ് മദ്റസ എജുക്കേഷൻ ബോർഡ് നടപ്പാക്കുന്ന മദ്റസ പഠനത്തിൻെറ സമഗ്രാസൂത്രണ പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി പൂർവ വിദ്യാർഥി ഹാഫിസ് സഊദ് ബിൻ റഫീഖ് പെൻ ഖുർആൻ നൽകി. കെ.പി. അബ്ദുറഹ്മാൻ, അബ്ദുറഹ്മാൻ ഫാറൂഖി, സി. അബൂബക്കർ, എ.വി. റഫീഖ്, എ.എം. ഷക്കിർ, നുസ്റ നൗഫൽ, റഫീഖ് ഷെഹർബൻ, അസ്സു ഉസ്താദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി.പി. നവാഫ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.