പൂനൂര്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്തിൻെറ മാലിന്യ നിര്‍മാര്‍ജന പദ്ധതിയുമായി സഹകരിക്കാതെ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൂനൂരിലെ ഹോട്ടലുടമക്കെതിരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തി. പൊതുജനങ്ങളില്‍നിന്ന്‍ പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിന് ഷൈന്‍ ഹോട്ടല്‍ ഉടമയില്‍ നിന്ന്‍ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 2000 രൂപയാണ് പിഴ ഈടാക്കിയത്. രാത്രിയില്‍ കടയുടമകള്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കത്തിക്കുന്നതായി പൊതുജനങ്ങളില്‍നിന്ന്‍ വ്യാപക പരാതി ലഭിച്ചിരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.