കൊയിലാണ്ടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിയ്യൂര്‍ കൂമന്തോടിെൻറ നവീകരണ പ്രവൃത്തി ആരംഭിച്ചു. പന് തലായനി തേവര്‍വയലിലൂടെ കടന്നുപോവുന്ന 2.2 കിലോമീറ്റര്‍ ദൂരത്തില്‍ തകര്‍ന്ന തോടിെൻറ ഒന്നാംഘട്ട പ്രവൃത്തിക്ക് ഇറിഗേഷന്‍ വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്. കെ. ദാസന്‍ എം.എൽ.എ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ടി.പി. രാമദാസ്, പി.കെ. രാമദാസൻ, ഇറിഗേഷന്‍ എക്‌സി. എൻജിനീയര്‍ പ്രേമാനന്ദന്‍, അസി. എൻജിനീയര്‍ രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.