കലാപമുണ്ടാക്കാന്‍ സി.പി.എം നീക്കം ^ടി.പി. ജയചന്ദ്രന്‍

കലാപമുണ്ടാക്കാന്‍ സി.പി.എം നീക്കം -ടി.പി. ജയചന്ദ്രന്‍ പേരാമ്പ്ര: കലാപമുണ്ടാക്കാന്‍ സി.പി.എം നടത്തിയ ആസൂത്രണത്തി ​െൻറ ഭാഗമാണ് പേരാമ്പ്രയിലുണ്ടായ ആക്രമണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖം മറച്ച് പൊലീസി​െൻറ സംരക്ഷണത്തിലാണ് ബി.എം.എസ് ഓഫിസ് ആക്രമിച്ചത്. പള്ളിക്കെതിരെ കല്ലേറ് നടത്തി പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാനും അത് ബി.ജെ.പിയുടെമേല്‍ കെട്ടിവെക്കാനുമുള്ള ഗൂഢനീക്കമാണ് നടത്തിയത്. സി.പി.എം പ്രവർത്തകരുടെ വീടിന് ബോംബെറിഞ്ഞതിൽ ബി.ജെ.പിക്ക് പങ്കില്ല. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി മണ്ഡലത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും ജയചന്ദ്രൻ ആവശ്യപ്പെട്ടു. പേരാമ്പ്ര പള്ളിയും ബി.എം.എസ് ഓഫിസും സന്ദര്‍ശിച്ച് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തസമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡൻറ് എൻ. ഹരിദാസ്, വൈസ് പ്രസിഡൻറ് എ. ബാലചന്ദ്രൻ, കെ.എം. സുധാകരൻ, വി.സി. ബിനീഷ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.