വേളം: ഏറെ നാളത്തെ മുറവിളിക്കുശേഷം റീടാർ ചെയ്ത ശാന്തിനഗർ പൈപ്പ് ലൈൻ റോഡ് ഉദ്‌ഘാടനം നാട്ടുകാർ ഗ്രാമോത്സവമാക്കി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവിലാണ് റോഡ് നന്നാക്കിയത്. വിശിഷ്ടാതിഥികളെ വാദ്യമേളത്തിെൻറയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ യോഗസ്ഥലത്തേക്ക് ആനയിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം. മോളി, കെ.കെ. അന്ത്രു, ബഷീർ മാണിക്കോത്ത്, പി.കെ. സജീവൻ, പി.കെ. ബഷീർ, പി. വത്സൻ, കെ.കെ. അബ്ദുല്ല, പി. രാധാകൃഷ്ണൻ, കെ.സി. ബാബു, പ്രഫ. കെ. അബ്ദുറഹിമാൻ, വി. അബ്ദുറഹിമാൻ, ടി.വി. ഗംഗാധരൻ, വാർഡ് അംഗം ഫൗസിയ പൈകാട്ട്, സി.എം. കുമാരൻ എന്നിവർ സംസാരിച്ചു. നാട്ടുകാരുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.