കേന്ദ്ര സര്‍ക്കാറി​െൻറ വികലമായ കാര്‍ഷിക നയം കര്‍ഷകരെ പാപ്പരാക്കുന്നു ^മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കേന്ദ്ര സര്‍ക്കാറി​െൻറ വികലമായ കാര്‍ഷിക നയം കര്‍ഷകരെ പാപ്പരാക്കുന്നു -മന്ത്രി കെ. കൃഷ്ണന്‍കുട്ടി പേരാമ്പ്ര: ക േന്ദ്ര സര്‍ക്കാറി​െൻറ വികലമായ കാര്‍ഷികനയം കര്‍ഷകരെ മുച്ചൂടും പാപ്പരാക്കുന്ന കാലഘട്ടം സമീപത്തെത്തിനില്‍ക്കുകയാണെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാല്‍ അടക്കം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ പോവുകയാണ്. ഇവിടെ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ ഉൾപ്പെടെ വാങ്ങാന്‍ ആളുണ്ടാകാത്ത സ്ഥിതി സംജാതമാകും. കിസാന്‍ ജനത (എസ്) ജില്ല കണ്‍വെന്‍ഷന്‍ പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.കെ. നാണു എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജനതാദള്‍ (എസ്) ജില്ല പ്രസിഡൻറ് കെ. ലോഹ്യ, സി.കെ. ദാമോദരന്‍, ഹാഷിം മാട്ടുമ്മല്‍, ഉണ്ണി മൊടക്കല്ലൂര്‍, പി.കെ. കബീര്‍ സലാല, സി.കെ. ഷമീം, പി.പി. ബാലന്‍, എടയത്ത് ശ്രീധരന്‍, കെ.എം. സെബാസ്റ്റ്യന്‍, എന്‍.എസ്. കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.