സ്നേഹസംഗമം ഇന്ന്

പേരാമ്പ്ര: കുട്ടോത്ത് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹസംഗമം ചൊവ്വാഴ്ച നടക്കും. രാവ ിലെ ഒമ്പത് മണിക്ക് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ഉദ്ഘാടനം ചെയ്യും. ആസിഫ് വാഫി റിപ്പൺ ക്ലാസെടുക്കും. 12 മണിക്ക് കലാപരിപാടികൾ അരങ്ങേറും. രണ്ട് മണിക്ക് രംഗീഷ് കടവത്ത് സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ക്ലാസെടുക്കും. പെരുവാന്തി അബ്ദുല്ല, ചെറിയ മഞ്ചേരി മൊയ്തീൻ, മുഹമ്മദ് സഖാഫി എന്നിവരെ ഉപഹാരം നൽകി ആദരിക്കും. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ആമ്പ്യൂട്ടി ഫുട്ബാൾ ടീമിൽ സെലക്ഷൻ ലഭിച്ച എസ്.ആർ. വൈശാഖിനെ അനുമോദിക്കും. സമാപന സമ്മേളനം മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. വിഷൻ 2022 പദ്ധതി ആലക്കാട് മുഹമ്മദ് അവതരിപ്പിക്കും. പ്രാർഥന സദസ്സിന് ആസിഫ് വാഫി നേതൃത്വം നൽകും. മൊബൈൽ ടവര്‍ നിർമാണത്തിനെതിരെ നാട്ടുകാർ പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ കളോളിപൊയില്‍ പുതിയേടത്ത് മീത്തല്‍ ജനവാസ കേന്ദ്രത്തിലെ ടവര്‍ നിർമാണത്തിനെതിരെ നാട്ടുകാര്‍. നീലോത്ത് ഭാഗം കോളനിയോട് തൊട്ട് 40 മീറ്റര്‍ നീളത്തില്‍ കൂടുതല്‍ പ്രസരണ ശേഷിയുള്ള മൈേക്രാവേവ് ടവര്‍ സ്ഥാപിക്കുന്നതിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. 56 കുടുംബങ്ങളുള്ള കോളനിയും തൊട്ടടുത്ത 100ഓളം കുടുംബങ്ങളുമാണ് പ്രക്ഷേഭത്തിനിറങ്ങുന്നത്. പ്രദേശത്തെ കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന നീലോത്ത്കണ്ടി മീത്തല്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കും ഇതിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. 2016ല്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് അനുമതി നല്‍കുകയും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് റദ്ദ് ചെയ്യുകയുമായിരുന്നു. എല്‍.പി സ്‌കൂള്‍, അംഗൻവാടികള്‍, കോളനികള്‍ തുടങ്ങിയവയെല്ലാമുള്ള പ്രദേശത്ത് ടവര്‍ നിർമാണം അനുവദിക്കുകയില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികള്‍. ടി.പി. സതി, ടി.ഒ. ശ്രീനിത, വി.കെ. ഷൈമ, നിഷ മുണ്ടനാട്ട് മീത്തല്‍, ബിജിന അജീഷ്, സി.പി. ബിന്ദു, നിഷ രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.