നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിെൻറ വാകയാട് ജി.എൽ.പി സ്കൂളിൽ തുടങ്ങി. പ്രിൻസിപ്പൽ ഡോ. ആബിദ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ചേലേരി മമ്മുക്കുട്ടി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ പെരേച്ചി, പി. ബീന, ചന്ദ്രൻ തായ്ക്കോട്ടു കണ്ടി, പ്രേമൻ, ഷാജി, മണിലാൽ, കിഷോർ, എം. സതീഷ്കുമാർ എന്നിവർ സംസാരിച്ചു. ഇ.കെ. ബ്രിജിത്ത് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി. സുരേഷ് കുമാർ സ്വാഗതവും വി.പി. ഗോവിന്ദൻ കുട്ടി നന്ദിയും പറഞ്ഞു. ഭിന്നശേഷിക്കാരുടെ കലാകായിക സംഗമം നടുവണ്ണൂർ: പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാ കായിക മത്സരങ്ങളും പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി കുട്ടികളുടെ കലോത്സവവും നടത്തി. കരുവണ്ണൂർ ജി.യു.പി സ്കൂളിൽ നടന്ന മേള പഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. അച്യുതൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശ്രീജ പുല്ലിരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. പ്രീതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലത നള്ളിയിൽ, ടി.വി. സുധാകരൻ, പഞ്ചായത്ത് അംഗങ്ങളായ സി. കൃഷ്ണദാസ്, പി. കുമാരൻ, ഐ.സി.ഡി.എസ് സുപ്പർവൈസർ ടി.കെ. പുഷ്പ, കെ.കെ. സജീവൻ, അമ്മദ് കുട്ടി നാഗത്ത്, നിഷ പുതിയോട്ടും കണ്ടി, രതി പെരുവട്ടൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സമ്മാന വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.