കക്കട്ടിൽ: ശക്തമായ മഴയോടൊപ്പമെത്തിയ മിന്നലില്‍ അരൂര്‍ കല്ലുമ്പുറം ഭാഗത്ത് കനത്ത നഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാട് പറ്റി. പലേടത്തും ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്. തെങ്ങുകള്‍ കത്തിപ്പോയി. റിട്ട. അധ്യാപകന്‍ എ.പി. നാണുവിെൻറ വീടിന് കാര്യമായ നഷ്ടമാണുണ്ടായത്. വീടിെൻറ കോണ്‍ക്രീറ്റ് തകര്‍ന്നതിന് പുറമെ വയറിങ് പൂർണമായി കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. കല്ലുമ്പുറം സ്‌കൂളിനടുത്ത് റോഡ് ഉഴുതുമറിച്ച നിലയിലാണ്. നിലച്ച വൈദ്യുതി വിതരണം കെ.എസ്.ഇ.ബി എട്ടു മണിയോടെ പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.