പിഷാരികാവ് ദേവസ്വം ചികിത്സ ധനസഹായം വിതരണം ചെയ്തു

കൊയിലാണ്ടി: പിഷാരികാവ് ദേവസ്വം രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ ധനസഹായം മന്ത്രി എ.കെ. ശശീന്ദ്രന്‍ വിതരണം ചെയ്തു . 200 രോഗികള്‍ക്ക് 10,000 രൂപ വീതമാണ് വിതരണം ചെയ്തത്. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. എക്‌സി. ഓഫിസര്‍ യു.വി. കുമാരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ ബുഷ്‌റ കുന്നോത്ത്, എം.പി. സ്മിത, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കീഴയില്‍ ബാലന്‍ നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഇളയിടത്ത് വേണുഗോപാല്‍, പ്രമോദ് തുന്നോത്ത്, പി.കെ. ബാലകൃഷ്ണന്‍, ടി.കെ. രാജേഷ്, എം.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു. 2010 മുതല്‍ ദേവസ്വം ചികിത്സാ ധനസഹായം നല്‍കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 5000 രൂപ വീതമായിരുന്നു നല്‍കിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.