സർഗാലയ അന്താരാഷ്​ട്ര കരകൗശലമേള

നാലാം തവണയും മത്ലൂബ് എത്തി; വിസ്മയിപ്പിക്കുന്ന കരവിരുതുമായി പയ്യോളി: മനംകവരുന്ന കരവിരുതുമായി ഡൽഹിയിൽനിന്ന് നാലാംതവണയും മത്ലൂബ് എത്തി. മുഗൾ ആർട്ടിലെ ത​െൻറ കഴിവ് സന്ദർശകർക്കു മുന്നിൽ പ്രദർശിപ്പിക്കാൻ. ഇത്തവണത്തെ മത്ലൂബി​െൻറ വരവിന് തിളക്കമേറെയാണ്. ഏറ്റവും പ്രശസ്തനായ കരകൗശല വിദഗ്ധന് ഇന്ത്യ ഗവൺമ​െൻറ് ഏർപ്പെടുത്തിയ 'ശിൽപ ഗുരു'പ്രഥമ അവാർഡ് ലഭിച്ചതി​െൻറ ആഹ്ലാദത്തിലാണ് ഈ കലാകാരൻ. ചത്തിസ്ഗഢിൽനിന്ന് കഴിഞ്ഞ െസപ്റ്റംബറിലാണ് അവാർഡ് സ്വീകരിച്ചത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും സ്വർണമെഡലുമാണ് അവാർഡ്. അഞ്ചുതവണ സംസ്ഥാന അവാർഡും 2005ൽ ദേശീയ അവാർഡും ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. മകനും മകളും ഭാര്യയും ഈ കലാകാരനൊപ്പം മുഗൾ കലാഭംഗി കൊത്തിയെടുക്കുന്നതിൽ വ്യാപൃതരാണ്. സർഗാലയയിലെ 34ാം നമ്പർ സ്റ്റാളിന് മുന്നിലെത്തുന്നവർക്ക് മത്ലൂബും കുടുംബവും കൊത്തിയെടുക്കുന്ന എണ്ണമറ്റ വസ്തുക്കൾ മുഗൾ കലാഭംഗിയുടെ നേർക്കാഴ്ചകളാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തെ വിസ്മയിപ്പിച്ച മുഗൾ കലാസൗന്ദര്യം നേരിട്ടു കാണാൻ കഴിയാത്തവർ സർഗാലയയിലെത്തിയാൽ മതി. മത്ലൂബി​െൻറ കരവിരുതിലൂടെ അത് പുനർജനിക്കുന്നത് നേരിൽ കാണാം. നമ്മുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത മുഗൾ ആർട്ടി​െൻറ അത്ഭുതലോകംതന്നെ ഈ കലാകാരൻ തീർക്കുന്നു. ആഭരണപ്പെട്ടി, കീ ചെയിൻ, ആഡംബര വിളക്ക്, ഒട്ടകത്തി​െൻറ എല്ലിൽ കൊത്തിയെടുത്ത ശിൽപം, പാർട്ടീഷ്യൻ സ്ക്രീൻ, മരത്തിൽ കൊത്തിയെടുത്ത െമമേൻറാ തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന കരവിരുത് ഈ ഡൽഹി സ്റ്റാളിലുണ്ട്. 30 രൂപ മുതൽ 25,000 രൂപ വിലവരുന്ന കരകൗശല ഉൽപന്നങ്ങൾ ഇവിടെയുണ്ട്. കരവിരുതിൽ മുഗൾ കല കൊത്തിയെടുക്കുന്ന ഈ കലാകാരന് സന്ദർശകരായെത്തുന്നവരുടെ ഒരു വലിയ സുഹൃദ്വലയം തന്നെയുണ്ട് സർഗാലയയിൽ. മലയാളം ശരിക്കും വഴങ്ങില്ലെങ്കിലും ത​െൻറ വശ്യമായ പെരുമാറ്റത്തിലൂടെ സർഗാലയയിലെത്തുന്ന സന്ദർശകരുടെ മനസ്സിൽ ഇടംനേടാൻ ഡൽഹിയിൽ നിന്നെത്തിയ ഈ കലാകാരന് കഴിയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.