പാടശേഖര സമിതിക്ക് ട്രില്ലര്‍ നല്‍കി സുല്‍ത്താന്‍

ബത്തേരി: നെല്‍കൃഷി പ്രോത്സാഹനത്തി​​െൻറ ഭാഗമായി കൃഷിഭവന്‍ മുഖേന കടമാന്‍ചിറ പാടശേഖര സമിതിക്ക് നല്‍കിയ പവര്‍ ട്രില്ലറി​​െൻറ വിതരണം നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.കെ. സഹദേവന്‍ നിര്‍വഹിച്ചു. 1.6 ലക്ഷം രൂപ വിലവരുന്നതാണ് പവര്‍ ട്രില്ലര്‍. ഇതില്‍ 40000 രൂപ പാടശേഖരസമിതിയുടെ വിഹിതമാണ്. നഗരസഭാ വികസനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എല്‍. സാബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി.കെ. സുമതി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്ദുൽറഹ്മാന്‍, കൃഷി ഓഫീസര്‍ ടി.എസ്. സുമിന, ജനാര്‍ദനന്‍ പിള്ള, ചാക്കോ പള്ളിക്കാമഠത്തില്‍, അച്ച്യുതന്‍ കടമാന്‍ചിറ എന്നിവര്‍ സംസാരിച്ചു. TUEWD10 കടമാന്‍ചിറ പാടശേഖര സമിതിക്ക് പവര്‍ ട്രില്ലര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ കൈമാറുന്നു
Tags:    
News Summary - padasheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.